#രാഷ്ട്രീയം

രാജേന്ദ്രൻ വേഴ്സസ് രേണുരാജ്, വമ്പിച്ച പോരാട്ടം, വമ്പിച്ച പോരാട്ടം....

മാധ്യമങ്ങൾ നമ്മെ ഒരു വമ്പിച്ച പോരാട്ടത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. ബ്യൂറോക്രസി വേഴ്സസ് ഇലക്റ്റഡ് മെംബെർസ് ഓഫ് അസ്സംബ്ളി.

നർത്തകിയും പ്രാസംഗികയും ഒക്കെയായ മിടുക്കി നേട്ടങ്ങളുടെ ആ ഗ്രാഫ് ഇടിയാതെ പരീക്ഷയെഴുതി ഐ എ എസുനേടി. അതാണു ദേവികുളം സബ് കളക്റ്റർ രേണു രാജ്. മറുപക്ഷത്തോ, എസ് എഫ് ഐയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്തരം ഒരു പശ്ചാത്തലവുമില്ലാത്ത, വോട്ടു തെണ്ടി എം എൽ എ ആയ, കണ്ടാലോ കേട്ടാലോ ഒരു ഏഡ്യൂക്കേറ്റഡ് ഫീൽ തരാത്ത, തമിഴ് ചുവയിൽ സംസാരിക്കുന്ന എസ് രാജേന്ദ്രനും.

പ്രമുഖ മാധ്യമങ്ങൾ സ്പോൺസർ ചെയ്യുന്ന ഈ വമ്പിച്ച പോരാട്ടത്തെ തെല്ലൊന്നു മാറിനിന്നും വീക്ഷിക്കാവുന്നതാണ്.

ദേവികുളം സംഭവത്തെ രണ്ടു കോണുകളിൽ നിന്നു നോക്കി കാണേണ്ടതുണ്ട്. ഒന്നു തർക്കത്തിനു കാരണമായ നിർമ്മാണ പ്രവർത്തനം ചട്ടങ്ങൾ അനുസരിച്ചാണൊ അല്ലയോ നടന്നത് ? രണ്ട്, അതിന്റെ ഉത്തരം രണ്ടായാലും എം എൽ എ നടത്തിയ അധിക്ഷേപം ശരിയാണോ?