#നവോത്ഥാനം

ശ്രീനാരായണഗുരു ഒരു ഹിന്ദുത്വ ആത്മീയ പുനരുദ്ധാരണവാദിയോ?

ഇന്ത്യയില്‍ ആകമാനം പല കാലങ്ങളില്‍ പല പ്രചോദനങ്ങളാല്‍ ഉണ്ടായ നവോത്ഥാന ശ്രമങ്ങളെ മുഴുവന്‍ ബ്രാഹ്മണിക് ഹിന്ദുത്വം അട്ടിമറിച്ചത് ‘അപ്രോപ്രിയെഷന്‍‘ എന്ന ഉപകരണം സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടാണ്. അതുപോയോഗിച്ച് അവര്‍ പണ്ട് ബുദ്ധിസത്തെ അട്ടിമറിച്ചു. പിന്നെ ഭക്തി പ്രസ്ഥാനത്തെ. അതും കഴിഞ്ഞ് ആധുനിക നവോത്ഥാനത്തിന്റെ വിവിധ ശാഖകളെ. അതിപ്പോള്‍ കേരളിയ നവോത്ഥാനത്തിലേക്കും നീളുന്നു എന്നു മാത്രം.

ശ്രീനാരായണഗുരു

ബുദ്ധനെ അവര്‍ വിഷ്ണുവിന്റെ അവതാരമാക്കി. അതിനും മുമ്പേ ബുദ്ധിസത്തിന്റെ ഐകണ്‍ ആയിരുന്ന അഹിംസ എന്ന മുല്യത്തെ അതിന്റെ സാദ്ധ്യമായതില്‍ ഏറ്റവും മുല്യ ശുഷ്കവും പ്രകടനപരവുമായ സസ്യാഹാരശിലത്തിലേക്കു ചുരുക്കി. ഇതിന്റെ വിശദാംശങ്ങള്‍ സാക്ഷാല്‍ അംബേദ്‌കര്‍ തന്നെ എഴുതിയിട്ടുണ്ട് എന്നതുകൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല. ആ മഹാ മനുഷ്യനെ വായിക്കുക.