#നവോത്ഥാനം

ഗുരുവിന് അമ്പലത്തിൽ പിഴച്ചതു കേരളത്തിനു നവോത്ഥാനത്തിലും..?

ചരിത്രത്തിനു പിന്നോട്ട് ഒഴുകാന്‍ പറ്റില്ല. അതു മുമ്പോട്ടെ പോകൂ. എന്നാല്‍ ചിലപ്പോള്‍ അതു ചില വ്യാജ സമതലങ്ങളില്‍ ചെന്നു കെട്ടിക്കിടന്നു എന്നു വരാം. അപ്പോഴും അതു പിറകോട്ടുപോകില്ല, മുമ്പോട്ടു പോകില്ല എന്നെ ഉള്ളൂ. അതുകൊണ്ടു കേരളീയ നവോത്ഥാനവും  ഒരിക്കലും ഒരു പരാജയം ആയിരുന്നില്ല. നവോത്ഥാനനന്തര സമുഹം മുമ്പോട്ടു തന്നെ പോവുകയാണ്. അതിന്റെ വേഗം കുറയ്ക്കാന്‍ ഈ വ്യാജസാംസ്കാരിക സമതലത്തിനു തൽകാലം കഴിയുന്നു എന്നു മാത്രം.

ഇതിനെ അതിജീവിക്കാന്‍ എന്തുകൊണ്ട് ഇങ്ങനെ ഉണ്ടായി എന്നു സത്യസന്ധമായി അന്വേഷിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. അതുകൊണ്ടു തന്നെ നമ്മുടെ നവോത്ഥാനം കേവലമായി വാഴ്ത്തപ്പെട്ടാല്‍ മാത്രം പോര, സുക്ഷ്മമായി വിശകലനം ചെയ്യപ്പെടുക കൂടി വേണം.