#രാഷ്ട്രീയം

ചിതറയിൽ ചിന്തിയ ചോര രാഷ്ട്രീയത്തിന്റെയോ,പൂർവ്വ വൈരാഗ്യത്തിന്റെയോ?

03 Mar, 2019

ഒരു കൊലപാതകം രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കാനുള്ള മാനദണ്ഡങ്ങൾ എന്താണ്? സ്റ്റൈൽ ബുക്കു പ്രകാരം പൊതുവായ എന്തെങ്കിലും മാനദണ്ഡങ്ങൾ അവ പിന്തുടരുന്നുണ്ടോ?

പൂർവവൈരാഗ്യം ഉണ്ടോ എന്നാണ് ആദ്യത്തെ ചോദ്യം. പൂർവരാഷ്ട്രീയ വൈരാഗ്യം ഉണ്ടോ എന്നാണ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നു. പാർടികൾ തമ്മിൽ സംഭവസ്ഥലത്ത് അങ്ങനെയൊരു സംഘർഷമില്ല. കൊല്ലപ്പെട്ടയാളും പ്രതിസ്ഥാനത്തുള്ളയാളും തമ്മിൽ പേരിയയിൽ പീതാംബരനും കൊല്ലപ്പെട്ടവരും തമ്മിൽ ഉണ്ടായിരുന്നതുപോലുള്ള രാഷ്ട്രീയവൈരാഗ്യവും ഉണ്ടായിരുന്നില്ല. അതും സമ്മതിക്കുന്നു.

പേരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ "പൂർവവൈരാഗ്യം" എന്ന കൊലപാതകപ്രേരണയെ നാമെങ്ങനെയാണ് രാഷ്ട്രീയത്തോടു ബന്ധിപ്പിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത നല്ലതാണ്.