#രാഷ്ട്രീയം

ടിക്കാറാം മീണയുടെ ചട്ടം; അല്ല, എന്താ നിങ്ങളുടെ പ്രശ്നം?

“Sabarimala can be used politically, but it can’t be used to instigate the religious feelings particularly that of Hindus; that will not be accepted. It shouldn’t be given a religious dimension, or used to invoke sentiments of a particular religious community or a particular religious group or against another group or political party,” Chief Electoral Officer Teeka Ram Meena told TNM.

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണയുടെ വാക്കുകൾ വ്യക്തമാണ്; കേള്‍ക്കുന്നതു മനസിലാക്കാനാണ് എങ്കില്‍. കോണ്‍ഗ്രസിലെ ചിലരും ബി ജെ പിയും ഇതിനെ എതിര്‍ക്കുന്നതു മനസിലാവാഞ്ഞിട്ടല്ല, അതിനവര്‍ക്കു മനസില്ലാത്തതുകൊണ്ടാണ്.

ശബരിമല എന്നു നാവെടുത്തു വളച്ചാല്‍ ഉടന്തടി അയോഗ്യത കല്പിക്കപ്പെടും എന്നല്ല അദ്ദേഹം പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്നം എന്ന നിലയില്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ല, ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നൊന്നുമല്ല. മറിച്ച് അതിനെ മതവികാരം ജ്വലിപ്പിക്കുന്ന തരത്തില്‍ ഉപയോഗിക്കുന്നതാണ് വിലക്കപ്പെട്ടിരിക്കുന്നത്.