#രാഷ്ട്രീയം

ബി ജെ പിയിലേക്ക് ഒഴുകുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം

18 Mar, 2019

രാജ്യം നിര്‍ണ്ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ്, അവിടെ ബി.ജെ.പി. യെ തോല്പിക്കുക എന്നതു കേവലം ആ രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്പിക്കുക എന്ന നിലയില്‍ മാത്രം കാണേണ്ട ഒന്നല്ല, മറിച്ചു സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യ മതേതര സ്വഭാവത്തെയാണു തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന തിരിച്ചറിവും അതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കലുമാണ്. സാഹചര്യം ആവശ്യപ്പെടുന്ന ഗൗരവം ഉള്‍ക്കൊണ്ട് സംഘപരിവാറിനെ പ്രതിരോധിക്കേണ്ട അവസരത്തില്‍ അതിനു സാധിക്കാതെ വരുന്നു എന്നു മാത്രമല്ല, സ്വന്തം അണികള്‍ സംഘപരിവാറിലേക്ക് ഓരോന്നായി ഒഴുകിപ്പോകുന്ന അവസ്ഥയാണ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേരിടുന്നത്.

എന്തുകൊണ്ടായിരിക്കും കോണ്‍ഗ്രസില്‍ നിന്നു ബി.ജെ.പി.യിലേക്കു നേതാക്കന്മാര്‍ ചേക്കേറുന്നതിന്റെ വാര്‍ത്തകള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത് ?

കാരണങ്ങള്‍ ഏതു സമൂഹ്യവിഷയവും പോലെ ഏകമാനമല്ല, പല കാരണങ്ങള്‍, തല്പര്യങ്ങള്‍, ഘടകങ്ങള്‍, അവ തമ്മിലുള്ള ബന്ധങ്ങള്‍ ഒക്കെ പരിശോധിക്കാതെ ഏതെങ്കിലും ഒരു കാരണത്തിലേക്ക് ഈ പ്രതിഭാസത്തെ ചുരുക്കുന്നത് ഉപരിപ്ലവമാകാനേ തരമുള്ളൂ. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍

1. മതേതര ജനാധിപത്യമൂല്യങ്ങളെ മുന്‍‌നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണമായ തിരോധാനം.