#രാഷ്ട്രീയം

അതൊരു വഷളു വർത്തമാനമായിപ്പോയി സഖാവേ, ബിജുവിനു ജയിക്കാൻ അതുവേണ്ട, രാഷ്ട്രീയം മതി...

വിജയരാഘവൻ നടത്തിയത് ഒരു വഷളുപരാമർശം തന്നെയാണ്.

"നോമിനേഷൻ കൊടുക്കാൻ പോയ നമ്മുടെ ഇവിടുത്തെ സ്ഥാനാർത്ഥി.. എവിടെ..ആലത്തൂരിലെ സ്ഥാനാർത്ഥി. പെൺകുട്ടി...അവരാദ്യം വന്നിട്ട് ആരെ കണ്ടു... പാണക്കാട്ടെ തങ്ങളെക്കണ്ടു.. പിന്നെപ്പോയിട്ട് ആരെക്കണ്ടു... കുഞ്ഞാലിക്കുട്ടിയെക്കണ്ടു... അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്കു പറയാൻ വയ്യ".

എന്നതാണു പരാമർശം. അതിനൊരു വഷളുസ്വഭാവം ഉണ്ട്.

കേവലാർത്ഥത്തിലെടുത്താൽ അതിൽ രമ്യയ്ക്കെതിരെ ഒരാരോപണവുമില്ല എന്നൊക്കെ വ്യാഖ്യാനിച്ച് ഒപ്പിക്കാം. ഒപ്പം മുന അവർക്കു നേരെയല്ല, കുഞ്ഞാലിക്കുട്ടിക്കെതിരെ ആണെന്നും വാദിക്കാം. അതിനയാൾ തന്നെ ഉത്തരവാദിയെന്നും.