#നിരീക്ഷണം

സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി കേരളത്തിലും ഇന്ത്യയിലും: ഒരു താരതമ്യപഠനം

"ഒരുപാട് നന്ദി ഉണ്ട് ഗവണ്മെന്റിനോട്, ഞങ്ങൾക്ക് വൈദ്യുതി എത്തിച്ചതിന്. ഞങ്ങളിത് ഒരിക്കലും കരുതിയിരുന്നില്ല "

സംസാരിക്കുമ്പോൾ മാട്ടേൽ തുരുത്തുകാരിൽ പലരുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

വേമ്പനാട് കായലിനപ്പുറം 18 കുടുംബങ്ങൾ വൈദ്യുതി എന്നതു വിദൂര സ്വപ്നം മാത്രമായി ജീവിക്കാൻ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി, ആദ്യം സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുതി എത്തിച്ചും പിന്നീടു വലിയ ടവർ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചും എം എം മണിയുടെ നേതൃത്വത്തിലുള്ള വൈദ്യുതി വകുപ്പ് സെന്റ് തോമസിന്റെ നാട്ടുകാരുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

ഇങ്ങനെ കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും പല കഥകൾ ഉണ്ട്, ഒരു ഗവൺമെന്റ് നാടിനു വെളിച്ചമേകിയ കഥകൾ.