#രാഷ്ട്രീയം

അമേഠിയും വയനാടും: വികസനത്തിന്റെ രണ്ട് വ്യത്യസ്ത പരിപ്രേക്ഷ്യങ്ങൾ

രാഹുൽ ഗാന്ധി 2004 മുതൽ എംപിയായിട്ടുള്ള അമേഠി മണ്ഡലത്തിന്റെ അവസ്ഥയാണ് ഇത്. രാഹുൽ ഗാന്ധി മാത്രമല്ല, അദ്ദേഹത്തിന്റെ മുത്തച്ഛനും, അച്ഛനും, അമ്മയുമുൾപ്പെടെ കാലാകാലങ്ങളായി ആ കുടുംബം സ്വന്തം സ്വത്തു പോലെ കൈവശം വച്ചിരിക്കുന്ന ഒരു മണ്ഡമാണിതെന്ന് ഓർക്കണം.

വലതു വികസന മാതൃക

കഴിഞ്ഞ ഇലക്ഷൻ സമയത്തു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനം ഒരു ഇൻഡസ്ട്രിയൽ ആന്റ് എഡ്യുക്കേഷണൽ ഹബ് ഉണ്ടാക്കുമെന്നതായിരുന്നു. എന്നാൽ അത്തരം പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാനോ ജോലി ചെയ്യാനോ തക്കതായ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ സ്വന്തം മണ്ഡലത്തിൽ എത്ര പേർക്കുണ്ട് എന്ന് അദ്ദേഹത്തിനറിയില്ല എന്നതാണു വാസ്തവം. ഇതാണു വലതുപക്ഷ വികസന കാഴ്ചപ്പാടിന്റെ പ്രതിസന്ധി. അതിന് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്നു മനസ്സിലാക്കാനോ, അവയെ പരിഗണിക്കാനോ, അവ പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല. താല്പര്യമില്ല. വൻകിട വികസനത്തിന്റെ പുകമറ സൃഷ്ടിച്ച്, അതിന്റെ ഗുണഫലങ്ങൾ ഇറ്റിയിറങ്ങിക്കിട്ടാൻ പോലും ത്രാണിയില്ലാത്ത മനുഷ്യരെ പറ്റിക്കാൻ മാത്രമേ അതിനു സാധിക്കൂ.