#നവോത്ഥാനം

ജാതി വർഗ്ഗമായിരുന്ന കാലവും തുടർന്നും...

നവോത്ഥാനത്തിന്റെ പരിമിതികളെ അതിലംഘിച്ചു മുമ്പോട്ടുപോകാൻ ഇടതുപക്ഷത്തിനു കഴിയാതിരുന്നതിനു രണ്ടു കാരണങ്ങളുണ്ട് എന്നു നാം കണ്ടു, അതിൽ ആദ്യത്തേത് അതിനെ നയിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ സംഭവിച്ച പ്രത്യയശാസ്ത്രപരമായ വ്യാഖ്യാന, നടത്തിപ്പുകൾ ആയിരുന്നു എന്നും.

ഇവിടെ കേന്ദ്രം വർഗ്ഗസിദ്ധാന്തം തന്നെയാണ്. ഇ എം എസിനെ പോലെയുള്ള സൈദ്ധാന്തികർ അതിനെ വ്യാഖ്യാനിച്ചു പോന്നതു വർഗ്ഗസമരത്തിലൂടെ രൂപപ്പെടുന്ന ‘ക്ളാസ് ലെസ്സ്‘ സമൂഹത്തിൽ നിന്നും ജാതീയവും മതപരവും ലിംഗപരവും വംശീയവുമായ വിവേചനങ്ങൾ ഒക്കെയും താനെ ഇല്ലാതാവും. അതുകൊണ്ട് അത്തരം പ്രശ്നങ്ങൾ നേരിടാൻ വ്യതിരിക്ത രാഷ്ട്രീയവഴികൾ ആവശ്യമില്ല എന്നായിരുന്നു. മാത്രമല്ല അത്തരം നീക്കങ്ങൾ വർഗ്ഗസമരത്തെ ദുർബലപ്പെടുത്തും എന്നും അദ്ദേഹം കരുതി.

ചിന്താ പബ്ളിഷേഴ്സ് ‘മതവിശ്വാസവും കമ്യൂണിസ്റ്റുകാരും‘ എന്ന പേരിൽ പുറത്തിറക്കിയ ഇ എം എസ് കത്തുകൾക്ക് എഴുതിയ മറുപടികളുടെ സമാഹാരത്തിൽ പലയിടത്തായി ആ ആശയം ആവർത്തിച്ചു വരുന്നുണ്ട്. സുരേന്ദ്രൻ പെരുമ്പാവൂർ എന്ന വ്യക്തി ഉന്നയിച്ച