#നവോത്ഥാനം

പ്രത്യയശാസ്ത്രവും മനുഷ്യരും

ഒരു പ്രത്യയശാസ്ത്രം സമൂഹത്തിൽ സൃഷ്ടിപരമായ ഒരു സ്വാധീനമായി മാറുന്നത് മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളിൽ അതു പ്രതിഫലിക്കാൻ തുടങ്ങുന്നതോടെയാണ്. വൈവിദ്ധ്യങ്ങളെ അംഗീകരിച്ചുകൊണ്ടു തന്നെ സമത്വം, സഹജീവനം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുക എന്നതാണ് ഒരു ധനാത്മക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ജനാധിപത്യസമൂഹത്തിൽ വഹിക്കാനുള്ള സൃഷ്ടിപരമായ പങ്ക്.

പ്രത്യയശാസ്ത്രത്തിനു ഭദ്രമായ ഒരു സൈദ്ധാന്തിക അടിത്തറയുണ്ടായിരിക്കണം. എന്നാൽ സിദ്ധാന്തമല്ല പ്രത്യയശാസ്ത്രം. സിദ്ധാന്തം വൈജ്ഞാനികമായിരിക്കുമ്പോൾ പ്രത്യയശാസ്ത്രം ജ്ഞാനത്തെയും അതിന്റെ പ്രയോഗത്തെയും കുറിച്ചുള്ള ധ്യാനാത്മകമായ ഉൾകാഴ്ചകൾ പേറുന്നതായിരിക്കും. അതായതു പ്രത്യയശാസ്ത്രം ശാസ്ത്രത്തെപ്പോലെ ഒരു ഡിസിന്റെറസ്റ്റഡ് ജ്ഞാനാന്വേഷണമല്ല.