#നവോത്ഥാനം

പോംവഴികൾ തുടങ്ങേണ്ടുന്ന ഇടം

സത്യാനന്തര ജനാധിപത്യ കാലത്തും ജനകീയ ജനാധിപത്യ വിപ്ലവമൊക്കെ സ്വപ്നം കാണണമെങ്കിൽ ചരിത്രത്തെ അറിയുക മാത്രമല്ല, അതിനെ, അതിലെ വൈരുദ്ധ്യങ്ങളെ നിർദ്ധാരണം ചെയ്യുക കൂടി വേണ്ടിവരും.

സത്യാനന്തരകാലം എന്നൊക്കെ പറഞ്ഞാൽ എന്തോ വലിയ സൈദ്ധാന്തിക പടപ്പാണ് എന്നു മനുഷ്യർ കരുതും. എന്നാൽ അതല്ല സത്യം. വിവരസാങ്കേതികവിപ്ലവം വിരൽഞൊടിയിലാക്കിയത് വിജ്ഞാനം മാത്രമല്ല. അതു സാദ്ധ്യമായിരിക്കുമ്പോഴും അജ്ഞാനത്തിന്റെ, അപവാദങ്ങളുടെ പ്രചരണവേഗമാണ് അതു ഫലത്തിൽ വർദ്ധിപ്പിച്ചത്. അതിന്റെ പരോക്ഷ കാരണമാകട്ടെ നമ്മൾ മുമ്പു ചർച്ച ചെയ്ത സാംസ്കാരിക നേതൃരൂപത്തിന്റെ മാറ്റമില്ലായ്മയും.