#രാഷ്ട്രീയം

രമേശാ, തനിക്ക് നാണമില്ലെ ഇത്തരം നുണകളുടെ മാത്രം നേതാവായി ജീവിച്ചിരിക്കാൻ?

“പർദ്ദ ധരിച്ചെത്തുന്നവരെ വോട്ടുചെയ്യിക്കരുതെന്ന് സി പി എം” എന്ന ഒരു വാചകത്തിൽ നിന്നും മനസിലാവുന്നതെന്താണ്? സി പി എം അങ്ങനെ പറഞ്ഞുവെന്ന്. പ്രത്യേകിച്ച് അത് ഉന്നയിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഉന്നതമായ ഒരു ഭരണഘടനാ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാൾ ആവുമ്പോൾ.

ശരിയാണ്, ആയിരുന്നു. പക്ഷേ ഈയിടെയായി ഇങ്ങനെയൊക്കെ പറയുന്നവരുടെ മുഖത്തു നോക്കി ജനം ആട്ടും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനു ശേഷം വന്ന ഒരു മാറ്റമാണത്.

എന്താണു സംഭവം? പർദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യിക്കരുത് എന്ന് സി പി എം നിലപാടെടുത്തു എന്നു ചെന്നിത്തല ആരോപിക്കുന്നത് എം വി ജയരാജന്റെയും കൊടിയേരിയുടെയും ശ്രീമതി ടീച്ചറിന്റെയുമൊക്കെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ എന്തായിരുന്നു അവ? എം വി ജയരാജന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.

“...വോട്ടുചെയ്യാൻ ചെയ്യാൻ വന്നവർ മുഖപടം മാറ്റാതെ വോട്ട് ചെയ്തു. പോളിങ്ങ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാതെ തിരിച്ചറിയലിന് വിധേയനാകാതെ വോട്ട് ചെയ്തു എന്ന ആക്ഷേപം ഇടതുപക്ഷത്തിന്റെ ഏതെങ്കിലും ഒരു വോട്ടറെ കുറിച്ച് ഉണ്ടോ? എന്താ ഈ ആക്ഷേപം യുഡിഎഫിനെതിരെ 166 നമ്പർ ബൂത്തായ പാമ്പുരുത്തി മാപ്പിള ഏ യു പി സ്കൂളിലും പുതിയങ്ങാടി ജമായത്ത് ഹയർ സക്കന്ററി സ്കൂളിലുമില്ലേ? പർദ്ദ ധരിച്ചിട്ട് വന്നവർ... മുഖപടം മാറ്റിയവർ... അവർ വോട്ടു ചെയ്യാൻ വന്നപ്പോൾ.. അത് നല്ല വോട്ടാണ് തർക്കമില്ല..... എന്നാൽ മുഖപടം മാറ്റാതെ തിരിച്ചറിയലിന് വിധേയമാവാതെ വന്നവർ...അസാധാരണമായി... കൂട്ടത്തോടെ വന്ന് വോട്ടു ചെയ്തു. അവിടെയാണ് .... ലീഗുകാർ കള്ളവോട്ട് ചെയ്യാൻ വന്നപ്പോൾ അതിനെ ചോദ്യം ചെയ്യുന്ന ഏജന്റ്..... ഇടത് പക്ഷത്തിന്റെ ഏജന്റിനെ തല്ലുന്നു...“