#ഭാഷാശാസ്ത്രം

പണ്ടാരം മുതൽ പണ്ടാരം വരെ: നിലത്തിനും ജാതിക്കും ഇടയിലെ വ്യവഹാരങ്ങൾ

The Slave Market by Boulanger Gustave Clarence Rudolphe

18 Nov, 2018

ഡക്കാൻ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്ററായ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ഒരു ഖണ്ഡിക കടമെടുക്കുന്നു:

മുരളീധരൻ ഉണ്ണിത്താൻ വക്കീലും അദ്ദേഹത്തിനൊപ്പമുള്ളവരും ഭരണഘടനയെന്ന ആ 'പണ്ടാരം' കത്തിക്കുക എന്ന അജണ്ട മുൻപോട്ടു വച്ചിട്ടുണ്ട്; അതിന്റെ മറവിൽ "പണ്ടാരം" കത്തിക്കാനും ആചാര്യന്മാർ പറയുന്നപോലെ ഭരണം നടത്തുന്ന ക്രമം സ്‌ഥാപിക്കാനും അവർ ശ്രമം നടത്തും എന്നുറപ്പാണ്. അതിനാൽ ആ 'പണ്ടാരം' ഈ രൂപത്തിൽ നിലനിൽക്കേണ്ടത്, അല്ലെങ്കിൽ കൂടുതൽ തുല്യത ഉറപ്പുവരുന്ന രൂപത്തിൽ മാറേണ്ടത്, എന്റെ മകളുടെ ആവശ്യമാണ് എന്ന ബോധ്യത്താലും അതിനുള്ള പ്രതിരോധം തീർക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കും.

അല്ല, എന്താണീ പണ്ടാരം?

സാഹചര്യമനുസരിച്ചാണല്ലോ, വാക്കുകൾക്ക് അർത്ഥം ധ്വനിക്കുന്നത്. പല അർത്ഥങ്ങളുള്ള ഒരു വാക്കാണത്. ഏതൊക്കെയാണ്, പണ്ടാരത്തിന്റെ നാനാർത്ഥങ്ങൾ എന്നു നോക്കാം.