#നിരീക്ഷണം

സാംസ്ക്കാരികപ്രവർത്തനത്തിന്റെ പൊളിറ്റിക്കൽ ഇക്കണോമിയെക്കുറിച്ച് മൗലികമായ ചില പഠനവിചാരങ്ങൾ

Picture Courtesy: Diginomica

ഒരു രാഷ്ട്രീയപ്രവർത്തകനോ മാധ്യമപ്രവർത്തകനോ എതിരെ, അയാളുടെ കൈയിലിരിപ്പോ കൈപ്പിഴയൊ കാരണം, എന്തെങ്കിലും ഒരു കുറ്റാരോപണം ഉണ്ടാകുകയും അത് തെളിയുകയും ചെയ്തു എന്നു കരുതുക. പാർട്ടിക്കാരനാണെങ്കിൽ പാർട്ടിയും, മാധ്യമ പ്രവർത്തകനാണെങ്കിൽ ആ സ്ഥാപനവും അത് കൈകാര്യം ചെയ്യും.

ക്രിമിനൽ കുറ്റമാണെങ്കിൽ നീതിന്യായ നിർവ്വഹണത്തിനുള്ള സംവിധാനങ്ങൾ ഇടപെടും. ആളും തരവും ഉള്ള ആളാണെങ്കിൽ ഊരിപ്പോരും. അല്ലെങ്കിൽ ശിക്ഷിക്കപ്പെടും.

എന്നാൽ നവമാധ്യമങ്ങളുടെ കാലത്തെ സാംസ്ക്കാരിക പ്രവർത്തകന്റെ (‘കയുടെ’യും; എളുപ്പത്തിന് പുരുഷവചനം ഉപയോഗിക്കുന്നു എന്ന് മാത്രം) വിധി അതല്ല. അയാളെ ജനം കൈകാര്യം ചെയ്യും. വിധി നടപ്പാക്കും. സാംസ്ക്കാരിക/പ്രബുദ്ധ/പുരോഗമന xyz-ന് നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞ് സൈബീരിയയിലേക്ക് നാടു കടത്തും. അങ്ങിനെ അയാൾ സംസ്ക്കാരവിപണിയിൽ ഒരു എടുക്കാചരക്കാകും. വേദികൾ നഷ്ടപ്പെടും.

ഇതിന് എന്താണ് കാരണം?