#സർവൈലൻസ്

സെർവൈലൻസ്: അന്യഭയങ്ങൾ ഒത്തുചേരുന്നൊരു നിരീക്ഷണവല

ഭാഗം ഒന്ന്: സ്റ്റേറ്റ് സർവൈലൻസ്: സുരക്ഷയും ഭീഷണിയും

സ്റ്റേറ്റ് സർവൈലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ വ്യാപകമായി നടക്കാൻ തുടങ്ങുന്നത് ആധാറുമായി ബന്ധപ്പെട്ടായിരുന്നു എന്നു തോന്നുന്നു. പൗരന്റെ ബയോമെട്രിക് അടക്കമുള്ള തിരിച്ചറിയൽ രേഖകളെല്ലാം ഒരു വിരൽതുമ്പിൽ ലഭ്യമാകും വിധം സ്റ്റേറ്റ് ശേഖരിച്ചു സൂക്ഷിക്കുന്നതിലെ അപകടങ്ങളായിരുന്നു മുഖ്യമായും ചർച്ചാ വിഷയം.

സ്റ്റേറ്റ് ഇതു ശേഖരിക്കുന്നതു നമ്മുടെ സാമ്പത്തികവും ആഭ്യന്തരവുമായ സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമാണെന്ന കാരണം പറഞ്ഞാണ്. എന്നാൽ ഇതേ കാരണം, തങ്ങളുടെ സാമ്പത്തികവും ആഭ്യന്തരവുമായ സുരക്ഷ മുൻനിർത്തിയാണു പൗരസമൂഹം ഇതിനെ എതിർത്തതും. ഇതിലെ കാതലായ വിഷയവും അതുതന്നെയാണ്.