#സർവൈലൻസ്

സി സി ടി വി ക്യാമറ മാത്രമല്ല വില്ലൻ

ഇതുവരെ പറഞ്ഞുവന്നതുവച്ചു സി സി ടിവി ക്യാമറ മാത്രമാണു വില്ലൻ എന്നു ധരിക്കാൻ വരട്ടെ. അതല്ല വസ്തുത. സിസി ടിവി എന്നതു സമൂഹത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന സർവൈലൻസ് സംസ്കാരത്തിന്റെ ഒരു ഉപകരണ രൂപം മാത്രമാണെന്നും നമ്മൾ മനസിലാക്കേണ്ടതുണ്ട്.

അതിലും ലളിതമായ സർവൈലൻസ് ഉപകരണങ്ങളുണ്ട്. അതിലും സാർവത്രികമായവ. ഘടിപ്പിക്കാനും ഉപയോഗിക്കാനും വിദഗ്ധരുടെ സഹയം വേണ്ടാത്തവ. പ്രത്യേക മുതൽമുടക്കു പോലും ആവശ്യപ്പെടാത്ത നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഉപകരണങ്ങളുടെ പല അപ്ളിക്കേഷനുകളിൽ ഒന്നു മാത്രമായ ക്യാമറ.

പഴങ്കഥയായ ക്യാമറ, ഫിലിം, വാഷിങ്ങ്, പ്രിന്റിങ്ങ് ചടങ്ങുകൾ