#നിരീക്ഷണം

കാട്ടുകടന്നൽ: പുതുകാല ജേർണലിസത്തിനൊരു ഇടതുപക്ഷ മാതൃക

സൈബർ കമ്മികളുടെ ചുവന്ന ബാൻഡ് വിഡ്ത്തിലെ രണ്ടറ്റങ്ങളാണ് പോരാളി ഷാജിയും കാട്ടുകടന്നലും.

പരീക്ഷ കാരണം ഒഴിഞ്ഞു നിൽക്കുകയായിരുന്ന കാട്ടുകടന്നൽ തിരിച്ചു വന്നിട്ടുണ്ട്. ഇനിയങ്ങോട്ട് ആരെവിടെ എപ്പോൾ എങ്ങനെ ചുവന്ന കൊടി പിടിച്ചു മുദ്രാവാക്യം വിളിച്ചു മർദ്ദനം ഏറ്റു. തോറ്റു, സമവായത്തിലെത്തി, വിജയിച്ചു എന്നൊക്കെ അറിയാൻ അങ്ങോട്ടു നോക്കിയാൽ മതി.

സിപിഎമ്മിനോടു സവിശേഷമായൊരു പക്ഷപാതിത്വമില്ലാത്ത ഇടതു പക്ഷ മനോഭാവക്കാരും കാട്ടുകടന്നലിനെ വളരെ താൽപര്യത്തോടെ നോക്കിക്കാണുന്നു. ഇടതുപക്ഷം നിർജ്ജീവവും അപ്രസക്തവുമാണെന്ന മുഖ്യധാരാ നറേറ്റീവിനെ കൗണ്ടർ നറേറ്റീവുകൾ കൊണ്ട് പ്രതിരോധിക്കുന്ന കാട്ടുകടന്നൽ ഏതാണ്ടൊരു ഒറ്റപ്പെട്ട സൈബർ പ്രതിഭാസമാണ്.

സൈബർ സ്പേസിന്റെ മദ്ധ്യവർഗ്ഗ മനോഭാവത്തിലേക്കു വർഗ്ഗസമരഭാവുകത്വവുമായ് കടന്നു കയറാൻ കാട്ടുകടന്നൽ നടത്തിയ സുദീർഘമായ അദ്ധ്വാനം ആ നിലയ്ക്ക് പഠനാർഹമാണ്.