#നിയമവാഴ്ച

അഡൾട്ടറി നിയമവും സന്തുഷ്ട കുടുംബ ജീവിതവും: ഒരു 497 വീരഗാഥ

“Adultery.—Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offense of rape, is guilty of the offense of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor.”

ഇതാണ് ആര്‍ട്ടിക്കിൾ 497 പ്രകാരമുള്ള അഡള്‍ട്ടറി നിയമം. ഇതാണ് ആര്‍ട്ടിക്കിൾ പതിനാലിന്റെയും ഇരുപത്തിയൊന്നിന്റെയും ലംഘനമായി കണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് റദ്ദ് ചെയ്തത്.

മെക്കാളെ പ്രഭുവിന്റെ കാലത്തെ ഈ നിയമം അദ്ദേഹത്തിന്റെ രാജ്യം എടുത്ത് കുട്ടയിൽ ഇട്ടിട്ട് വര്‍ഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പഴയ കോളനിയായ ഇന്ത്യയിൽ അത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും നിലനിന്നു പോന്നു. ഈ വകുപ്പ് ഇതിനു മുമ്പ് ചോദ്യം ചെയ്യപ്പെട്ടിട്ടെ ഇല്ല എന്നല്ല. പക്ഷെ അപ്പോഴൊക്കെയും സംസ്കാരം, കുടുംബഭദ്രത തുടങ്ങിയ പല വാദങ്ങൾ അംഗീകരിച്ച് ഈ കോടതി തന്നെ അത് നിലനിര്‍ത്തുകയായിരുന്നു.

അച്ഛന്റെ തെറ്റ് മകന്‍ തിരുത്തുന്നു