#മതരാഷ്ട്രീയം

പത്തൊമ്പതിലെ പാർലമെന്റ് ഇലക്ഷൻ കേരളത്തിനോട് ചോദിക്കുന്നത്: രാഷ്ട്രീയം കളിയോ ദർശനമോ?

27 Nov, 2018

പാർലമെന്റ് തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതീക്ഷിച്ച പോലെ ഇതാ അയോധ്യ രാമജന്മഭൂമി വീണ്ടും പൊങ്ങിവരുന്നു.

അയോധ്യ കേസ് ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണു് എന്ന് ആരോപിക്കുന്നത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണീ ആരോപണം എന്ന് ഓർക്കണം. ഒപ്പം അധികാരത്തിലിരിക്കുന്നവർ ബില്ലോ ഓഡിനൻസോ കൊണ്ടുവരണം എന്നു പറയുന്നത് ശിവസേനയാണു്. എന്തിനുള്ള ഓഡിനൻസ്? എന്ത് ബിൽ? എന്താണതിന്റെ നിയമസാധുത?

ശിവസേനയും വിശ്വഹിന്ദു പരിഷത്തും സ്വന്തം നിലയ്ക്ക് പരിപാടികൾ സംഘടിപ്പിക്കുകയാണു്, അയോധ്യയിൽ. എല്ലാവർക്കും ഒരേ ആവശ്യം. ക്ഷേത്ര നിർമ്മാണം തുടങ്ങാനുള്ള തീയതി നിശ്ചയിക്കണം. ഇനിയും ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ആവില്ല, കാത്തിരിക്കാൻ ആവില്ല.