#ടെററിസം

നാല്പത്തിയഞ്ച് ദാരുണ മരണങ്ങൾ: നാടിനറിയണം ഇതെങ്ങനെ സംഭവിച്ചെന്ന്!

15 Feb, 2019

കാബൂളിൽ നിന്നും,ബാഗ്ദാദിൽ നിന്നുമൊക്കെയാണു പണ്ടൊക്കെ ഇത്തരം വാർത്തകൾ നമ്മെ തേടി എത്തിയിരുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച വണ്ടികൾ പലയിടത്തേക്കും ഓടി കയറിയിരുന്നത്.

കശ്മീർ അശാന്തമായി ഒഴുകുന്ന കാലത്തും ഏറ്റുമുട്ടലുകളായിരുന്നു നമ്മുടെ സൈനികരുടെ ജീവനെടുത്തത്. അപ്പൊഴും മരിക്കും മുമ്പ് ഏതാനും തീവ്രവാദികളെ അവർ വെടിവച്ചു വീഴ്ത്തും. പക്ഷെ,ഫെബ്രുവരി പതിനാലിന്...

തിരക്കില്ലാത്ത മഞ്ഞു മൂടിയ പാതയിലൂടെ നിരനിരയായി സൈനികവാഹനങ്ങൾ വരുന്നു. അതിലേക്ക് ഒരു സ്കോർപിയോ ഇടിച്ചു കയറുന്നു. കുത്തി നിറച്ച സ്പോടനവസ്തുക്കളുമായി അതു സൈനിക വാഹനങ്ങളെ കാത്തിരിക്കാൻ ദേശീയപാത തന്നെ തെരഞ്ഞെടുക്കുന്നു. ആരും ആ വാഹനം ശ്രദ്ധിക്കാതെ പോകുന്നു.

ഇത് എങ്ങനെ സംഭവിച്ചു!