#മതരാഷ്ട്രീയം

തലയ്ക്കു മുകളിൽ തൂങ്ങൂന്ന രണ്ടാം അടിയന്തിരാവസ്ഥ: മുമ്പത്തേതിന്റെ പിന്നത്തേതാവുമോ...

15 Feb, 2019

ബീഹാറിലേതു വർഗീയതയ്‌‌ക്കെതിരായ ജനവിധിയാണെന്നു കരുതുന്നതു പൂർണമായ ശരിയല്ലെന്നു തോന്നുന്നു. കോർപ്പറേറ്റുകൾ കോർപ്പറേറ്റുകൾക്കായി നടത്തുന്ന ഭരണത്തിൽ അടിസ്ഥാനജനത്തിനുണ്ടാകുന്ന നഷ്ടങ്ങളെ അവർ തിരിച്ചറിയുന്നു. അതു ഇലക്ഷൻ റിസൾട്ടിലും പ്രതിഫലിക്കുന്നു. മോഡി കോർപ്പറേറ്റുകളുടെ പ്രധാനമന്ത്രിയാണ്. വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നതു മോഡിയെ തെരഞ്ഞെടുത്ത പോളിറ്റിയാണ്. അതു ചെയ്യുന്നവർക്കുള്ള സംരക്ഷണമാണു മോഡി നൽകുന്ന വാഗ്ദാനം.

മോഡിയെ തെരഞ്ഞെടുത്ത മോബിനു വേണ്ടതു വർഗീയതയും ജാതീയതയും നടപ്പിലാക്കാനുള്ള അവസരം. ഇതു മോഡി ഉറപ്പാക്കുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടത് അവർക്കു വേണ്ടി തീരുമാനങ്ങളെടുക്കുന്ന ഗവൺമെന്റ്. ഇതും മോഡി ഉറപ്പാക്കുന്നു. ഈ രണ്ടു കൂട്ടരും കൂടി മോഡിയ്‌‌ക്കു വേണ്ട അധികാരം സംരക്ഷിക്കുന്നു. ഇങ്ങനെ മൂന്നു ലെവലുള്ള ഒരു സിംബയോസിസ് ആണു നിലവിലെ അവസ്ഥ.