#മതരാഷ്ട്രീയം

ആ മുപ്പത്തിയൊൻപതു സൈനികകുടുംബങ്ങളോടു ചോദിക്കൂ, അവർ പറയും യുദ്ധം മനുഷ്യരെയല്ലാതെ ഒരു പ്രശ്നത്തെയും അവസാനിപ്പിക്കുന്നില്ലെന്ന്!

17 Feb, 2019

പഴയൊരു കഥ പറയട്ടെ.! ഒലിവർ ക്രോംവെല്ലിന്റെ കഥ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടനിലെ രാഷ്ട്രീയക്കാരനാണു ഒലിവർ. ഐറിഷ് പട്ടണമായ ഗ്രോക്ഹെത് പിടിച്ചടക്കിയ ശേഷം നഗരവാസികളെ അയാൾ മുഖ്യചത്വരത്തിലേക്കു വിളിപ്പിച്ചു. ക്രോംവെൽ തന്റെ ഉപ സേനാതലവനോടു ഉത്തരവിട്ടു:

''ശരി! എല്ലാ സ്ത്രീകളേയും കൊല്ലുക, എല്ലാ പുരുഷന്മാരേയും ബലാത്സംഗം ചെയ്യുക“

ക്രോംവെല്ലിന്റെ ഒരു സഹായി അതു കേട്ടപ്പോൾ പറഞ്ഞു:

“ജനറൽ, ക്ഷമിക്കണം. വിപരീതമായിട്ടല്ലേ ചെയ്യേണ്ടത്.“