#നിരീക്ഷണം

“കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ....”

സ്മാർട്ട് ഇന്ത്യ ഹക്കതോൺ 2019 എന്നതു വിദ്യാർത്ഥികളെ അവരുടെ നിത്യജീവിതത്തിലെയും അധ്യയന പ്രക്രിയയിലെയും വിവിധങ്ങളായ ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും അതിജീവിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഒരു ദേശീയ പ്ളാറ്റ്ഫോമാണ്. അത്തരം ഒന്നിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുകയും വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങൾ കേൾക്കുകയുമെന്നതു ധനാത്മകമായ ഒരു ഭരണകൂട ഇനിഷ്യേറ്റിവുമാണ്.

ഡിസ്ലെക്സിയ എന്നത് ഒരു സാധാരണ ലേണിങ്ങ് ഡിസെബിലിറ്റിയാണ്. പല അളവിലാണെങ്കിലും മിക്കവാറും മനുഷ്യരിൽ ഒക്കെയും കണ്ടുവരുന്ന ഒന്ന്. വിക്കിപീഡിയ അതിനെ ഇങ്ങനെ നിർവചിക്കുന്നു:

Dyslexia, also known as reading disorder, is characterized by trouble with reading despite normal intelligence. Different people are affected to varying degrees. Problems may include difficulties in spelling words, reading quickly, writing words, "sounding out" words in the head, pronouncing words when reading aloud and understanding what one reads.

ഹക്കതോണിൽ പങ്കെടുത്തുകൊണ്ട് ഒരു എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ഡിസ്ലെക്സിയ എന്ന ലേണിങ്ങ് ഡിസെബിലിറ്റിയുള്ള കുട്ടികളെ സഹായിക്കുനായുള്ള അവളുടെ പ്രോജക്റ്റ് അവതരിപ്പിച്ചു എന്നതും ആ പരിപാടിയുടെ അന്തസത്തയ്ക്കു നിരക്കുന്നതും പ്രായോഗിക പ്രസക്തി അടിവരയിടുന്നതുമായ ഒന്നാണ്. ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾ സവിശേഷ പരിഗണന നൽകേണ്ട ഒരു വിഷയമാണെന്നും അതു നൽകുവാനായാൽ അവരുടെ ഇടയിൽനിന്നും വ്യത്യസ്ത മേഖലയിൽ അസാധ്യ പ്രതിഭാഗുണമുള്ള കുട്ടികളെ കണ്ടെടുക്കാനാവും എന്നും പൊതുസമൂഹത്തോട് അവർക്കു മനസിലാകുന്ന ഭാഷയിൽ പറഞ്ഞ ഒരു സിനിമയാണു ‘താരേ സമീൻ പർ‘ എന്ന അമീർഖാൻ ചിത്രം. അതുകൊണ്ട് അതിൽ നിന്നും ഉദാഹരണങ്ങൾ നിരത്തിയായിരുന്നു പ്രസന്റേഷൻ എന്നതും തീർത്തും ഉചിതം തന്നെ.