#രാഷ്ട്രീയം

താക്കറെ പറഞ്ഞതു കളിയല്ല; ഉണർന്നിരുന്നില്ലെങ്കിൽ നഷ്ടമാകുന്നതു നമ്മുടെ മതേതര ജനാധിപത്യ റിപ്പബ്ളിക്കായിരിക്കും

"Mark my words - another 'Pulwama-type' strike will be organised in the next two months, during the LokSabha elections, to divert peoples' attention from all problems to patriotism,"

പറയുന്നതു മറ്റാരുമല്ല, സാക്ഷാൽ രാജ് തക്കറെ എന്ന ശിവസേനാ തലവൻ. റിപ്പോർട്ടു ചെയ്യുന്നത് എൻഡിടിവി. എൻഡിഎ പാളയത്തിനുള്ളിൽ നിന്നു തന്നെയാണീ പ്രവചനം എന്നത് അതിന്റെ ഗൗരവം കൂട്ടുന്നു.

ശിവസേന കുറെക്കാലമായി ഇടഞ്ഞു നിൽക്കുകയാണ്. എന്നാൽ അതുകൊണ്ടു താക്കറെയുടെ പ്രവചനം വെറുമൊരു ‘മെരട്ട്‘ ആവുന്നില്ല. കൂടെ കിടന്നവർക്കേ രാപ്പനി അറിയു. പക്ഷേ കിടപ്പു തെറ്റുമ്പൊഴേ അതു പുറത്തുവരൂ എന്നു മാത്രം. അങ്ങനെയൊന്നായി കൂട്ടിയാൽ മതി ഇതും. കയ്യിൽ ചോര പറ്റാത്തൊരു പത്തരമാറ്റു ജനാധിപത്യ സംഘടനയൊന്നുമല്ല ശിവസേന. പക്ഷേ സംഘപരിവാർ ഇന്ത്യയിൽ നടപ്പിലാക്കുന്ന നെറികെട്ട രാഷ്ട്രീയം ഏതു നില വരെ അധപതിക്കും എന്ന് അവർക്കു കൃത്യമായ ധാരണയുണ്ടാവണം. കാരണം അതിന്റെ ഭാഗമായിരുന്നല്ലോ അവരും.