#രാഷ്ട്രീയം

കോൺഗ്രസിന്റെ സ്വത്വപ്രതിസന്ധിയും അതിന്റെ ഭാവിയും

“ആർഎസ്എസും ബി.ജെ.പിയും മുന്നോട്ടുവെക്കുന്ന ഫാസിസത്തിന്‍റെയും വെറുപ്പിന്‍റെയും പകയുടെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ മഹാത്മാഗാന്ധിയുടെ ദണ്ഡിമാർച്ചിന്‍റെ വാർഷികത്തിൽ അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്സ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ചെയ്യുന്ന ഒരു ത്യാഗവും അനാവശ്യമാകില്ല; ഒരു പ്രയത്നവും ചെറുതാകില്ല. ഈ പോരാട്ടം വിജയിച്ചേ തീരൂ”.

രണ്ടു ദിവസം മുൻപ് (മാർച്ച്12) രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റാണിത്.

പക്ഷെ, ബി.ജെ.പിയെ തോൽപ്പിക്കാൻ എന്തു ത്യാഗം ചെയ്യാനും തയ്യാറാണെന്നു കോൺഗ്രസ്സ് ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും നിങ്ങളുമായുള്ള കൂട്ടുകെട്ടു ഞങ്ങൾക്കൊരു ഭാരമാണെന്നു പറഞ്ഞൊഴിയുകയാണു ചെറുകക്ഷികൾ.

രാഹുലിന്‍റെ ഈ ട്വീറ്റു വന്ന അതേ ദിവസം തന്നെ വാർത്തകളിൽ ഇടംപിടിച്ച ഈ രണ്ടു പ്രസ്താവനകൾ നോക്കൂ. ഒന്നാമത്തേതു കെജ്‌രിവാളിന്‍റെതാണ്, കോൺഗ്രസിന്‍റെ സഹായം കൂടാതെ തന്നെ ദില്ലിയിലെ ഏഴു സീറ്റുകളും തങ്ങൾ നേടുമെന്ന്. അടുത്തതു മായാവതിയുടേത്. കോൺഗ്രസുമായി ഒരു സംസ്ഥാനത്തും ഒരു കൂട്ടുകെട്ടുമില്ലെന്ന്.