#രാഷ്ട്രീയം

ബംഗാൾ ഇപ്പോൾ പറയുന്നത്‌ ??

12 May, 2019

ശബരിമല വിഷയത്തിലെ സിപിഐഎം നിലപാട് ചരിത്രത്തിലെ പല അടരുകളിൽ രേഖപ്പെടുത്തുമ്പോൾ പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞ ഓരോ വാക്കും പ്രധാനപെട്ടതാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശബരിമല വിഷയത്തിൽ പല മുഖ്യധാരാരാഷ്ട്രീയ പാർട്ടികളും എടുത്ത നിലപാടുകളിൽ വരുത്തിയ മാറ്റങ്ങൾ പറയാതെ തന്നെ പ്രകടമാണ്. കോൺഗ്രസിന്റെ ഒരു നേതാവും ഏപ്രിൽ 23നു മുമ്പ് ശബരിമല വിഷയത്തിൽ പ്രയോഗിച്ച ഭാഷ ഇപ്പോൾ പ്രയോഗിക്കാൻ സാധ്യതയില്ല. ഒരു ഒഴിഞ്ഞുമാറൽ പ്രകടമായി അനുഭവപ്പെടാം. സംഘപരിവാറിനുള്ളിലെ കലഹങ്ങളും വ്യത്യസ്തമായ ചിത്രമല്ല തരുന്നത്. ആചാരവിശ്വാസികൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും കോൺഗ്രസിനും സംഘപരിവാറിനും പഴയ ഫോമില്ല,

പക്ഷെ ഏപ്രിൽ 23നു മുമ്പും ശേഷവും ഏതെങ്കിലും ഒരു നിലപാട് മാറ്റമില്ലാതെ കൃത്യതയോടെ തുടരുന്നു എങ്കിൽ അതു സിപിഐഎം ന്റെ നിലപാട് മാത്രമായിരിക്കും. മെയ് 23 എന്തുതന്നെ പറഞ്ഞാലും ആ നിലപാട് അങ്ങനെ തന്നെ തുടരും.

ബംഗാളിൽ, 2009 മുതൽ 16വരെ...

‘'ജയ് ശ്രീറാം' എന്നു ഞാൻ ആയിരം വട്ടം വിളിക്കും നിങ്ങൾ എന്തു ചെയ്യു‘മെന്ന് അമിത് ഷാ ബംഗാളിൽ ചോദിക്കുമ്പോൾ മമത ബാനർജി ബൂത്തുകൾ പിടിച്ചെടുത്തിട്ടാണ് അവരോടു സംസാരിക്കാൻ ശ്രമിക്കുന്നത്. മോഡിയും അമിത് ഷായും നിരന്തരം ഹിന്ദുത്വവാദം ഉയർത്തുന്ന ഒരു സംസ്ഥാനമായി ബംഗാൾ മാറിയതെങ്ങനെ എന്ന പരിശോധന ആവശ്യമാണ്.