#രാഷ്ട്രീയം

ബംഗാൾ ഇപ്പോൾ പറയുന്നത് ?? (ഭാഗം രണ്ട്)

13 May, 2019

കൊൽക്കത്തയിലെ ശങ്കർ നേത്രാലയയിൽ പഠിക്കുന്ന 2013- 2014 കാലത്ത് ആശുപത്രിയിൽ ഒരു രോഗി വന്നു. മലയാളിയായ ഡോക്ടർ നിരുപമയായിരുന്നു ആ ദിവസത്തെ എന്റെ റിപ്പോർട്ടിങ് ഹെഡ്. അവരുടെ രോഗിയായിട്ടാണ് പരഗാനാസിൽ നിന്ന് ഒരു മുസ്ലിം യുവാവ് വരുന്നത്.

മുപ്പതു വയസ് തോന്നിക്കുന്ന ആ ചെറുപ്പക്കാരനെ 3 പേർ താങ്ങിയെടുത്താണു കൊണ്ടുവന്നത്. മുഖം ഒരു തോർത്തു കൊണ്ട് മൂടിയിട്ടുണ്ട്. അയാളുടെ വലതു കണ്ണിരിക്കുന്ന സ്ഥലത്ത് ഒരു ഗുഹ പോലെ കാണാം. ഐ ബാൾ ആരോ ചൂഴ്ന്നേടുത്തു കളഞ്ഞതാണ്. കുടുംബവഴക്കാണെന്നാണ് trauma history യിൽ എഴുതിയിരിക്കുന്നത്. പക്ഷെ അതൊരു പൊളിറ്റിക്കൽ അക്രമമായിരുന്നു. ടിഎംസി ഗുണ്ടകൾ സിപിഐഎം പ്രവർത്തകനായതിന്റെ പേരിൽ ആ ചെറുപ്പക്കാരനെ അക്രമിച്ചതാണ്. പക്ഷെ അതു കുടുംബ വഴക്കാക്കി മാറ്റാൻ മാത്രമുള്ള ഭയം രോഗിയിൽ ഉണ്ടായിരുന്നു.

ജീവൻ ഇനി മുമ്പോട്ടും നിലനിർത്താൻ അയാൾക്കു രോഗകാരണം പോലും ആശുപത്രിയിൽ മറച്ചുവെക്കേണ്ടി വന്നു. ഇതിനൊക്കെ പ്രതികാരത്തിനിറങ്ങുക എന്നതാവട്ടെ അവിടെ അന്നു സിപിഎമ്മിനു പ്രയാസമുള്ള കാര്യവുമായിരുന്നു