#രാഷ്ട്രീയം

പോസ്റ്റ് പോൾ തള്ളും വോട്ടിങ്ങ് യന്ത്രവും പിന്നെ തിരഞ്ഞെടുപ്പ് കമ്മീഷനും: മോഡി നായകനായി വീണ്ടുമൊരു ഷാ ജി സിനിമ!

മുഹമ്മദ് അലി കിനാലൂരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റാണു താഴെ കൊടുത്തിരിക്കുന്നത്. അതിൽ അക്കമിട്ട് പറഞ്ഞിരിക്കുന്നവയൊന്നും നമുക്ക് അറിയാത്ത കാര്യങ്ങളല്ല. ആദ്യം പോസ്റ്റിലേക്ക്.

“1. ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണം.
-ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
2. കൂടുതൽ വി വി പാറ്റുകൾ എണ്ണണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
3. മോഡിയുടെ വർഗീയപ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
4. ഭീകരവാദക്കേസിലെ പ്രതി പ്രഗ്യാ സിംഗ് മത്സരിക്കുന്നത് വിലക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
5. ലക്ഷക്കണക്കിന് ഇ വി എമ്മുകൾ കാണാതായത് അന്വേഷിക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
6. ഇ വി എമ്മിലെ തിരിമറി തടയണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
7. ബി ജെ പി നേതാവിന്റെ ഹോട്ടൽ മുറിയിൽ ഇ വി എം എത്തിയത് എങ്ങനെ എന്നന്വേഷിക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
8. വാഹനങ്ങളിൽ ഇ വി എം കണ്ടെത്തിയത് അന്വേഷിക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
9. സ്‌ട്രോങ്‌റൂമുകളിലേക്ക് ഇ വി എം കടത്തുന്നതിനെ കുറിച്ച് അന്വേഷിക്കണം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.
10. മോഡിക്ക് ക്‌ളീൻചിറ്റ്‌ നൽകിയതിൽ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷനംഗം.
-ആവശ്യം തിര.കമ്മീഷൻ തള്ളി.

ഒരു ഭരണഘടനാ സ്ഥാപനം ജനാധിപത്യത്തെ തള്ളിമറിച്ചത് ഇങ്ങനെയൊക്കെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്ര നഗ്നമായി ഭരണപക്ഷാനുകൂല നിലപാടുകൾ സ്വീകരിച്ച ഒരു കാലം ഉണ്ടായിട്ടില്ല. അവർ നോക്കുകുത്തിയായിരുന്നില്ല, പണിയെടുക്കുക തന്നെയായിരുന്നു. ആർക്ക് വേണ്ടി എന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.”

പോസ്റ്റ് പോൾ സർവേകൾ

പോസ്റ്റ് പോൾ സർവേകൾ കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാനാവില്ല. അതുകൊണ്ടുതന്നെ അതൊരു പ്രവചനമെന്ന നിലയിൽ കൂടുതൽ നിഷ്പക്ഷവും നിക്ഷിപ്ത താല്പര്യങ്ങൾ താരതമ്യെനെ കുറഞ്ഞതുമായിരിക്കും എന്നായിരുന്നു അടുത്തകാലം വരെ പൊതുവിലുള്ള ധാരണ. എന്നാൽ ഊഹക്കച്ചവടങ്ങളും മറ്റും കൊഴുക്കുന്ന വർത്തമാന മാർക്കറ്റും അതു രാഷ്ട്രീയവുമായി പുലർത്തുന്ന അടുത്ത ബന്ധവുമൊക്കെ വച്ച് അത്ര നിഷ്കളങ്കമല്ല പോസ്റ്റ് പോളുകൾ പോലും എന്നു പലരും ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.