#രാഷ്ട്രീയം

വിശ്വാസികളുടെ എതിർപ്പിനു മാർക്സിയൻ ദർശനമോ കാരണം?

ചില ഇടത് അനുഭാവികളെങ്കിലും ഉറച്ചു വിശ്വസിക്കുന്നതുപോലെ ഇടതു രാഷ്ട്രീയത്തിനെതിരെ ഒരു വിശാല വിശ്വാസി സമൂഹത്തിന്റെ ധ്രുവീകരണമാണുണ്ടായത് എന്നു വയ്ക്കുക. അങ്ങനെയെങ്കിൽ അതിനെ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയാണ്?

ഇതൊരു വിശ്വാസ-അവിശ്വാസ പ്രശ്നമല്ലെന്നും വിശ്വാസികൾക്കിടയിൽ ഉണ്ടാവുന്ന തർക്കങ്ങളിൽ കോടതി എന്ന ആനുപാതികമായെങ്കിലും നീതി പ്രതീക്ഷാക്കാവുന്ന ഒരു സ്ഥാപനം വഴി ഉണ്ടാകുന്ന തീർപ്പുകളെയും മുഖവിലയ്ക്ക് എടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ആത്യന്തികമായി ഇവിടത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരായെ വരുള്ളു എന്നും ഉള്ള സന്ദേശം ജനങ്ങളിൽ എത്തിക്കാൻ നിരവധി ഇടതു സഹയാത്രികർ ശ്രമിച്ചിരുന്നു.