#രാഷ്ട്രീയം

ഒരു ഫലം;പല കാരണങ്ങൾ

2018 ൽ പോലും കാർഷിക പ്രതിസന്ധിയും മറ്റുമൊക്കെ വഴി കത്തിനിന്ന ഭരണവിരുദ്ധ വികാരത്തിന്റെ ഇലക്ടൊറൽ പ്രതിഫലനങ്ങളും നമ്മൾ കണ്ടിരുന്നു. എന്നാൽ പത്തൊമ്പത് മെയ് മാസം ആയപ്പോൾ അതു കീഴ്മേൽ മറിഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലം പലർക്കും അവിശ്വസനീയമായി തോന്നുവാനുള്ള കാരണവും മറ്റൊന്നല്ല.

ഇതിനെ സർക്കാരെങ്ങനെ മറികടന്നു എന്നു ചോദിച്ചാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബി ജെ പി സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ, ഫുൽവാമ ഭീകരാക്രമണവും അതിന്റെ തിരിച്ചടിയായ ബാലക്കോട്ടും ഒക്കെ ചേർന്നു രൂപപ്പെട്ട തീവ്ര ദേശീയതാ വികാരം ഒക്കെ വരും പട്ടികയിൽ. പക്ഷേ സവിശേഷവും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെ അടിത്തട്ടിലെ മനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങൾക്കു മുകളിൽ തീവ്ര ദേശീയ വികാരങ്ങളെ ഫലപ്രദമായി പ്രതിഷ്ഠിച്ചത് ആർ എസ് എസ് തന്നെയാണ്.