#രാഷ്ട്രീയം

വ്യതിരിക്ത വായന ആവശ്യപ്പെടുന്ന ആൾക്കൂട്ടസമരങ്ങൾ

13 Jul, 2019

ആൾക്കൂട്ടമെന്നത് അതിൽ തന്നെ ഒരു തെറ്റാവുന്നില്ല. ന്യായമായ കാര്യങ്ങൾക്കായി ഒരുമിച്ചു നിൽക്കുന്നത് ഒരു മാനവിക മൂല്യമാണ് എന്നതുകൊണ്ടു തന്നെ.

മനുഷ്യർ ഒത്തുകൂടുന്നതും ഒരുമയിൽ നിന്നും ഉണ്ടാവുന്ന സമാന്തര ജനാധികാരം ധനാത്മകമായ പ്രതികരണങ്ങളിലേയ്ക്ക് അധികാര സ്ഥാപനങ്ങളെ നിർബന്ധിച്ച് കൊണ്ടെത്തിക്കുന്നതും നിർഭയ കേസ് പോലെയുള്ളവയിൽ നാം കണ്ടതാണ്. എന്നാൽ ജെല്ലിക്കെട്ട് സമരം അങ്ങനെ ഒന്നായിരുന്നോ? നാളെ കമ്പമോ, ആന എഴുന്നള്ളത്തോ നിരോധിക്കുന്ന ഒരു നിയമം വന്നാലും സമാനമായ സമരം നടന്നേക്കാം. അതുകൊണ്ട് ആ സമരത്തിൽ അണിചേരുന്ന ആൾക്കൂട്ടം നിർഭയ സമരത്തിലേതിനു സമാനമായ ഒന്നാവുമോ?