#സാമ്പത്തികം

ബാങ്ക് ദേശസാൽക്കരണത്തിന്റെ അര നൂറ്റാണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കാഴ്ചപ്പാടിൽ

1

ബാങ്ക് ദേശസാൽക്കരണത്തെ പറ്റിയാവുമ്പോൾ ഔപചാരികതയുടെ ഒഴുക്കൻ മട്ടിൽ ചിലതു പറഞ്ഞു പോവാൻ കഴിയില്ല. അങ്ങനെയൊരു പ്രയാസമുണ്ട്.

വർത്തമാനകാലത്തിലേക്കൊന്ന് എത്തിനോക്കുമ്പോൾ ബാങ്കിംഗ് മേഖല നേരിടുന്ന ചില പ്രതിസന്ധികളുണ്ട്, പൊതുമേഖലാ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികളുണ്ട്, പൊതുമേഖല മൊത്തത്തിൽ നേരിടുന്ന പ്രതിസന്ധികളുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ വേണം ബാങ്ക് ദേശസാൽക്കരണത്തെ തിരിഞ്ഞു നോക്കി വിശകലനം ചെയ്യേണ്ടത്.