#ലൈഫ് സ്റ്റൈൽ

താറാവുമപ്പാസ്‌

19 Mar, 2011

വേണ്ട സാധനങ്ങൾ
താറാവ്‌ - ഒരുകിലോ
ചെമന്നുള്ളി അരിഞ്ഞത്‌ - അഞ്ചെണ്ണം
ഇഞ്ചിയരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളിയരിഞ്ഞത്‌ - 25 ഗ്രാം
പച്ചമുളക്‌ - 50 ഗ്രാം
കടുക്‌ - 1 ടേബിള്‍ സ്‌പൂൺ
കറുവാപ്പട്ട - 10 ഗ്രാം
ഏലം - 10 ഗ്രാം
തക്കോലം - 10 ഗ്രാം
ഉണക്കക്കുരുമുളക്‌ - 5 ഗ്രാം
മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി (അധികം എരിവില്ലാത്തത്‌) - അര ടേബിള്‍ സ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
ഫെന്നൽപ്പൊടി - അര ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - വേണ്ടത്ര
തക്കാളിയരിഞ്ഞത്‌ - രണ്ടെണ്ണം
തേങ്ങാപ്പാല്‍ക്കുഴമ്പ്‌ - 400 മില്ലീലീറ്റർ
പാചകയെണ്ണ - 50 മില്ലീലീറ്റര്‍

വെടിപ്പാക്കി മുറിച്ച താറാവുകഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പുരട്ടിയെടുത്ത്‌, 20 മിനിറ്റു വയ്‌ക്കുക. കുഴിവുള്ള ഒരു പാൻ ചൂടാക്കി അരപ്പുതേച്ച താറാവുകഷണങ്ങള്‍ അതിലിടുക. ഒന്ന്‌ എണ്ണതൂക്കണം. പിന്നെ അടച്ച്‌, സ്വര്‍ണനിറമാകുംവരെ വേവിക്കുക. മറ്റൊരു പാനില്‍ കടുകുതാളിച്ച്‌ മസാലച്ചേരുവ ചേര്‍ത്ത്‌ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്‌, മസാലപ്പൊടികളും ചേര്‍ത്ത്‌ ഒരു മിനിറ്റു വയ്‌ക്കുക. തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഇനി താറാവും ഇതില്‍ച്ചേര്‍ത്ത്‌ വേണ്ടത്ര വെള്ളവുമൊഴിച്ച്‌, പാതി തേങ്ങാപ്പാലും ചേര്‍ത്ത്‌ വേണ്ടത്ര ഉപ്പുമിട്ട്‌ വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത്‌ ഒന്നു തിളപ്പിച്ചെടുക്കുക. അപ്പം, ഇടിയപ്പം, ചോറ്‌ എന്നുവേണ്ട എന്തിന്റെ കൂടെ വേണമെങ്കിലും വിളമ്പാന്‍പോന്ന താറാവുമപ്പാസു റെഡി!