പഞ്ചാബി ക്യാരറ്റ് അച്ചാര്‍

12 Feb, 2010

ചേരുവകകള്‍


ക്യാരറ്റ് - 3 മീഡിയം വലിപ്പത്തിലുള്ളത്
ഒരു ഇടത്തരം കോളിഫ്ളവര്‍ തണ്ട് കളഞ്ഞത്
അരകപ്പ് ഉപ്പ്
കാല്‍ കപ്പ് മുളകുപൊടി
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
 ഒരു കപ്പ് വിനാഗിരി
ജാഗെറി - 1കപ്പ്

തയ്യാറാക്കുന്നവിധം

ക്യാരറ്റ് തീരെ കനം കുറച്ച് അരിയുക. ഒരു സൈഡില്‍ സൂക്ഷിക്കുക. കോളിഫ്ളവര്‍ തണ്ടില്‍നിന്ന് വേര്‍പ്പെടുത്തിയെടുക്കുക. ക്യാരറ്റ് കഷണങ്ങളുടെ അത്രയും ചെറുതാക്കിയെടുക്കുക. അതില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയിട്ട് നന്നായി കുലുക്കുക. എന്നിട്ട് പരന്ന പാത്രത്തില്‍ നാല് ദിവസം വെയില് കൊള്ളിക്കുക.

വിനാഗിരി ഒരു പാത്രത്തില്‍ ചൂടാക്കുക. ചൂടാകുന്വോള്‍ അതിലേക്ക് ജാഗെറി ഇടുക. വിനാഗിരി വീണ്ടും ചൂടാകുന്വോള്‍ ജാഗെറി ലയിച്ചിരിക്കും. അത് മുറിയിലെ കാലാവസ്ഥയില്‍ തണുപ്പിക്കാന്‍ വെക്കുക. തണുത്തതിനുശേഷം വെയില് കൊള്ളിച്ച പച്ചക്കറികള്‍ അതിലേക്കിടുക. എന്നിട്ട് അല്പസമയം കഴിയുന്വോള്‍ ഒരു അച്ചാര്‍ പാത്രത്തില്‍ അടച്ചുവെക്കുക. അഞ്ചാറ് ദിവസം അങ്ങനെ വെക്കണം. തുറക്കരുത്. എന്നിട്ട് നല്ല വൃത്തിയുള്ള വെള്ളമയമില്ലാത്ത സ്പൂണിട്ട് നന്നായി ഇളക്കുക. എന്നിട്ട് ഉപയോഗിക്കാവുന്നതാണ്. ഒരിക്കലും ഒന്നിലധികം സ്പൂണുകള്‍ അതിലിടരുത്.