പഞ്ചാബി ഫ്രൈഡ് ചിക്കന്‍ക്കറി

12 Feb, 2010

ചേരുവകകള്‍


ചിക്കന്‍ - ഏകദേശം 1 കിലോ
മൈദ - കാല്‍ക്കപ്പ്
കറിപൌഡര്‍ - കാല്‍കപ്പ്
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
വെളുത്തുള്ളി - അരിഞ്ഞത് 1ടീസ്പൂണ്‍
സവാള - ഒരു കപ്പ് അരിഞ്ഞത്
തക്കാളി കച്ചന്വര്‍ - അര കപ്പ്


തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞുവെക്കുക. കോഴിയുടെ കഴുത്തുഭാഗം ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. മൈദ അര സ്പൂണ്‍ മസാലയും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. അത് ബാക്കിയുള്ള ചിക്കന്‍ കഷണങ്ങളില്‍ പൊതിയുക. എന്നിവ നന്നായി മൊരിയുന്നതുവരെ എണ്ണയില്‍ വറുക്കുക. ചിക്കന്‍ വറുത്ത് മാറ്റിയതിനുശേഷം ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി ഇടുക. ചെറുതായി ചുമക്കുന്നതുവരെ നന്നായി ഇളക്കുക. എന്നിട്ട് അതിലേക്ക് സവാളയിടുക. നന്നായി വഴറ്റുക. അവശേഷിക്കുന്ന കറിപൌഡര്‍ അതിലേക്കിടുക.
വീണ്ടും നന്നായി ഇളക്കുക. അതിലേക്ക് നേരത്തെ ചിക്കന്‍ ഇട്ട് തയ്യാറാക്കിവെച്ചിരിക്കുന്ന സത്തില്‍നിന്ന് ഒരുഗ്ലാസ്സ് ഒഴിക്കുക. അത് ചെറുതായി തിളച്ചുകഴിയുന്വോള്‍ ചിക്കന്‍ അതിലേക്ക് ഇടുക. നന്നായി വെന്തു കഴിയുന്വോള്‍ ഉപയോഗിക്കാവുന്നതാണ്.