പഞ്ചാബി ഫ്രൈഡ് ചിക്കന്‍ ടിക്കാ

12 Feb, 2010

ചേരുവകകള്‍

എല്ലില്ലാത്ത ചിക്കന്‍ - അര കിലോ
യോഗര്‍ട്ട് - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് - 1ടീസ്പൂണ്‍
വെളുത്തുള്ളി - 1ടീസ്പൂണ്‍
ബേക്കിങ്ങ് പൌഡര്‍ - 1ടീസ്പൂണ്‍
ഗരം മസാല - 1ടീസ്പൂണ്‍
മരത്തിന്റെ ചെറിയ മുള്ളുകള്‍ - 15

തയ്യാറാക്കുന്നവിധം

എല്ലാ ചേരുവകകളും യോഗര്‍ട്ടില്‍ ഇടുക. എന്നിട്ട് നന്നായി ഇളക്കുക. ചിക്കന്‍ കഷണങ്ങള്‍ ചെറിയ ക്യൂബുകളായി മുറിക്കുക. ചിക്കന്‍ കഷണങ്ങള്‍ ആ മിശ്രിതത്തില്‍ മുക്കി വെക്കുക. രണ്ട് മണിക്കൂര്‍ നേരം ഫ്രിജ്ഡില്‍ വെക്കുക. എന്നിട്ട് ഒരു മുള്ളില്‍ നാല് ചിക്കന്‍​ കഷണങ്ങള്‍ വീതം കുത്തിവെക്കണം. എന്നിട്ട് നന്നായി വറുത്തെടുക്കണം.