കാശ്മീരി ചിക്കന്‍

12 Feb, 2010

ചേരുവകകള്‍

1

ചിക്കന്‍ - 1 കിലോ
വെണ്ണ - 1 ടീസ്പൂണ്‍
സവാള - 1 വലുത് നന്നായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 3 ടീസ്പൂണ്‍


2

മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍

3

തക്കാളി പേസ്റ്റ് - അര കപ്പ്
നല്ല കട്ടിയുള്ള തേങ്ങാപ്പാല്‍ - അര കപ്പ്
ചുവന്ന നിറം - അല്പം
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്നവിധം

ഒരു പാന്‍ അടുപ്പില്‍വെച്ച് വെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാളയിട്ട് അത് ബ്രൌണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി ഇളക്കുക. അതിന്റെ മണം പോകുന്നതുവരെ ഇളക്കുക. അതിലേക്ക് രണ്ടാമത്തെ വിഭാഗത്തിലെ മസാലകള്‍ ഒന്നിനുപുറകെ ഒന്നായി ഇടുക. മസാലകള്‍ നന്നായി മൂക്കുന്വോള്‍ അതിലേക്ക് അതിലേക്ക് തക്കാളി പേസ്റ്റ് ഒഴിക്കുക. വീണ്ടും നന്നായി ഇളക്കുക. അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇടുക. ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അല്പം വെള്ളം ഒഴിക്കുക. ചിക്കന്‍ കഷണങ്ങള്‍ നന്നായി വെന്തുവെന്ന് തോന്നുന്വോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. പാല് ഒഴിച്ച് കഴിഞ്ഞ് അത് തിളക്കുന്വോള്‍ അതിലേക്ക് ചുവന്ന നിറമിടുക. എന്നിട്ട് നന്നായി​ ഇളക്കുക. ചൂടോടെ വിളന്വാവുന്നതാണ്.

ബിരിയാണി, ചോറ്, പൊറോട്ടാ, പുലാവ്, നാന്‍, ചപ്പാത്തി,  പൂരി എന്നിവയോടൊപ്പം വിളന്വാവുന്നതാണ്.