കാശ്മീരി ചിക്കന്‍ പാട്ടിയ

12 Feb, 2010

ചേരുവകകള്‍

എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കിയത് - രണ്ട് കപ്പ്
വിനാഗിരി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തണുത്തവെള്ളം - അര കപ്പ്
ഓയില്‍ - 2 ടീസ്പൂണ്‍
വലിയ സവാള - 2
നാരങ്ങ - 1
കരിച്ച പഞ്ചസാര - അര ടീസ്പൂണ്‍
പച്ചമുളക് - 3
ചുവന്ന കുരുമുളക്  - 2
വെളുത്തുള്ളി - 2 അല്ലി
മല്ലിയില അരിഞ്ഞത് - 2 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

പച്ചമുളകും, ചുവന്ന കുരുമുളകും, വെളുത്തുള്ളി, മല്ലിയില, അല്പം ഉപ്പ് എന്നിവ ഒരുമിച്ച് അരക്കുക. സവാള അരിഞ്ഞ് വെക്കുക.നാരങ്ങ പിഴിഞ്ഞ് ജ്യൂസാക്കിവെക്കുക. ഒരു പാത്രത്തില്‍ ചിക്കനിടുക അതിലേക്ക് അല്പം വെള്ളം, കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി, കാല്‍ ടീസ്പൂണ്‍ ജീരകപ്പൊടി, വിനാഗിരി, അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇറച്ചി നന്നായി വരളുന്നതുവരെ ചൂടാക്കണം. ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് സവാള ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്ത് മാറ്റിവെക്കുക. ബാക്കിയുള്ള എണ്ണയില്‍ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന പേസ്റ്റ് വറുത്തു വെക്കുക. അതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, നാരങ്ങജ്യൂസും ചേര്‍ക്കുക. രണ്ട് മിനിറ്റ് നന്നായി ഇളക്കുക. അതിലേക്ക് വറുത്ത് മാറ്റിവെച്ചിരിക്കുന്ന സവാളയും വേവിച്ചുവെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കുക. എന്നിട്ട് നന്നായി വരളുന്നതുവരെ ഇളക്കുക. ചൂടോടെ ഉപയോഗിക്കാവുന്നതാണ്.