കാശ്മീരി ബട്ടര്‍ ചിക്കന്‍

12 Feb, 2010

ചേരുവകകള്‍


വെജിറ്റബിള്‍ ഓയില്‍ - 4 ടേബിള്‍ സ്പുണ്‍
വലിയ സവാള- നന്നായി അരിഞ്ഞത്
കുരുമുളക് - 10
ഏലയ്ക്ക - 10
കറുവാപ്പട്ട - 2 വലുത്
ഇഞ്ചിയുടെ വേര് - രണ്ട് ഇഞ്ച്
വെളുത്തുള്ളി - 2 അല്ലി
മുളകുപൊടി - 1 ടീസ്പൂണ്‍
ചിക്കന്‍ നന്നായി വൃത്തിയാക്കി അരിഞ്ഞത് - നാല് കഷണം
യോഗര്‍ട്ട് - 1 കപ്പ്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്നവിധം

കൈപ്പിടിയുള്ള ലോഹപാത്രത്തില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. അതിലേക്ക് സവാളയും കറുവാപ്പട്ടയും ഏലയ്ക്കായും കുരുമുളകുമിടുക. എന്നിട്ട് നന്നായി വഴറ്റുക. സവാള നല്ല ചുവന്നനിറമാകുന്നതുവരെ വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവയിട്ട് 5 മിനിറ്റ് വേവിക്കുക. ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക. ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കണം. അതിലേക്ക് യോഗര്‍ട്ട് ചേര്‍ക്കുക. നന്നായി ഇളക്കുക. ചിക്കന്‍​ വേവുന്നതുവരെ തീയില്‍ വെക്കുക.