കാശ്മീരി ബിരിയാണി

12 Feb, 2010

ചേരുവകകള്‍


ചിക്കന്‍ - 1കിലോ / മട്ടണ്‍ - 750ഗ്രാം
ബിരിയാണി അരി - 1 കിലോ
പാല്‍ - 200 മില്ലി
തൈര് - 2 ടീസ്പൂണ്‍
ഇഞ്ചിപ്പൊടി - 1 ടീസ്പൂണ്‍
ഏലയ്ക്കാ പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
നെയ്യ് - 150 ഗ്രാം
ചുവന്ന നിറം - 2 ഗ്രാം
മുളകുപൊടി - 2 ടീസ്പൂണ്‍
Asafoetida - 1 നുള്ള്
ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍
ഫെന്നല്‍ സീഡ് പൌഡര്‍ - 2 ടീസ്പൂണ്‍
പഞ്ചസാര - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന രീതി

നെയ്യില്‍ അസഫെറ്റിഡയും മട്ടണ്‍ കഷണങ്ങളും വറുക്കുക. അതിലേക്ക് തൈര് ചേര്‍ക്കുക. എന്നിട്ട് പിങ്ക് നിറമാകുന്നതുവരെ വറുക്കുക. അല്പം വെള്ളവും കുറച്ച് ഉപ്പും ചേര്‍ക്കുക. എന്നിട്ട് വീണ്ടും നന്നായി ഇളക്കുക. മുളകുപൊടിയും ഇഞ്ചിപ്പൊടിയും ബിരിയാണി​ ഇലയും ചേര്‍ക്കുക. അല്പസമയം വറുത്തതിന് ശേഷം അതിലേക്ക് അര ലിറ്റര്‍ വെള്ളം ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ മുളകുപൊടിയും, 1 ടീസ്പൂണ്‍ ഫെന്നല്‍ സീഡ് പൊടിയും ചേര്‍ക്കുക. തീ അല്പം കുറച്ച് ഇറച്ചി നന്നായി വേവിക്കുക. എന്നിട്ട് മട്ടണ്‍ മാറ്റിവെക്കുക. വേറൊരു വലിയ പാത്രത്തില്‍ രണ്ട് ലിറ്റര്‍ വെള്ളം തിളപ്പിക്കുക. ബാക്കിയുള്ള ഫെന്നല്‍ സീഡും മസാലയും ഒരു തുണിയില്‍ കെട്ടി ആ വെള്ളത്തിലിടുക. അല്പം ഉപ്പും ചേര്‍ക്കണം. വെള്ളം തിളച്ചുകഴിയുന്വോള്‍ അതിലേക്ക് അരി ഇടണം. അല്പസമയം വേവിക്കുക. അധികം വേവാതെ നോക്കണം. വേന്തുകഴിയുന്വോള്‍ വെള്ളത്തില്‍നിന്ന് അരി മാറ്റുക. എന്നിട്ട് ബിരിയാണി ചെന്വില്‍ ഓരോ പാളിയായി മട്ടനും,  അരിയും ഇടുക. എന്നിട്ട് അതിനുമുകളിലേക്ക് പാലും നെയ്യും പരത്തി ഒഴിക്കുക.

ഫെന്നല്‍ സോയാവര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനം വിത്താണ്.
അസഫോറ്റിഡ പലതരത്തിലുള്ള മരങ്ങളില്‍നിന്ന് ഉണ്ടാക്കുന്ന പശയാണ്. നല്ല സുഗന്ധമുള്ള ഇത് കറികളിലും മറ്റും ഉപയോഗിക്കുന്നതാണ്.