കാശ്മീരി മട്ടണ്‍ മസാല

12 Feb, 2010

ചേരുവകകള്‍

നന്നായി വൃത്തിയാക്കിയ മട്ടണ്‍ - അര കിലോ
ഉപ്പ് - പാകത്തിന്
നെയ്യ് - 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടീസ്പൂണ്‍
കസ്കസ് പൂവിന്റെ വിത്ത് - 1 ടീസ്പൂണ്‍
ബദാം- 10​ എണ്ണം

അരയ്ക്കാനുള്ള സാധനങ്ങള്‍

കുരുമുളക് പൊടി - 1 ടീസ്പുണ്‍
ഏലയ്ക്കാ - 4 എണ്ണം
കറുവാപ്പട്ട - 1 ഇഞ്ച് കഷണം
ജീരകം - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
പപ്പായ - 25 ഗ്രാം
മല്ലിയില - ഒരു തണ്ട്

തയ്യാറാക്കേണ്ടവിധം

മട്ടണ്‍ ചെറിയ കഷണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വെക്കുക. ഒരു പാനില്‍ എണ്ണ ഒഴികാതെ കസ്കസ് പൂവിന്റെ വിത്തുകളും ബദാമും വറുത്തെടുക്കുക. എന്നിട്ട് അരച്ചെടുക്കുക. മട്ടണ്‍ കഷണങ്ങളും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കസ്കസ് പൂവിന്റെ വിത്ത് അരച്ചതും, അരച്ചുവെച്ചിരിക്കുന്ന ചേരുവകകളും എടുത്ത് നന്നായി കുഴക്കുക. അങ്ങനെ മട്ടണ്‍ അതില്‍ മുങ്ങി ഒരു മണിക്കൂര്‍ നേരം വെച്ചിരിക്കണം. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. എന്നിട്ട് മട്ടണ്‍ മിശ്രിതം അതിലിട്ട് വറുക്കുക. മട്ടണ്‍ വറുക്കുന്ന സമയത്ത് അല്പം മസാല ചേര്‍ക്കാന്‍ മറക്കരുത്. വെള്ളം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ അല്പം ഒഴിക്കുക. മട്ടണ്‍ നന്നായി വേവുന്നതുവരെ തീ കുറക്കരുത്. നന്നായി വെന്തെന്ന് ഉറപ്പ് വന്നാല്‍ പാന്‍ മാറ്റുക

കാശ്മീര്‍ മട്ടണ്‍ മസാല പൊറോട്ടയുടെകൂട്ടത്തിലോ, ചോറിന്റെ കൂട്ടത്തിലോ, ചപ്പാത്തിയുടെ കൂട്ടത്തിലോ, പുലാവിന്റെ കൂട്ടത്തിലോ, ബിരിയാണിയുടെ കൂട്ടത്തിലോ വിളന്വാവുന്നതാണ്.