കാശ്മീരി മട്ടണ്‍ റോഗന്‍ ഗോസ്റ്റ്

12 Feb, 2010

തയ്യാറാക്കുന്ന വിധം


ആടിന് ഉര്‍ദ്ദു ഭാഷയില്‍ ഗോസ്റ്റ് എന്നാണ് പറയുന്നത്. റോഗന്‍ എന്ന് പറയുന്നത് അതിനുമുകളില്‍ കിടക്കുന്ന എണ്ണയുടെ ചുവന്ന ലെയറിനാണ്.

അരകിലോ മട്ടണ്‍ കിലോ എടുക്കുക. ഒരു പാത്രത്തില്‍ 5 ടീസ്പൂണ്‍ എണ്ണ ഒഴിക്കുക. എന്നിട്ട് നന്നായിട്ട് ചൂടാക്കുക. അതിലേക്ക് 6 കഷണം അരിഞ്ഞ വെളുത്തുള്ളിയിടുക. അത് ചെറിയ ബ്രൌണ്‍ നിറമായികഴിയുന്വോള്‍ അതിലേക്ക് അരയിഞ്ച് നീളമുള്ള ഇഞ്ചിക്കഷണമിടുക. എന്നിട്ട് അല്പസമയം നന്നായി ഇളക്കുക. അരിഞ്ഞ സവാളയിടുക. എന്നിട്ട് ചെറിയ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക. അതിലേക്ക് മട്ടണും ഒരു ടീസ്പൂണ്‍ തൈരും ഇടുക. എന്നിട്ട് നന്നായി വേവിക്കുക.