ഗുജറാത്തി ഒസാമാന്‍

12 Feb, 2010

ചേരുവകകള്‍


മല്ലിയില - രണ്ട് ടീസ്പൂണ്‍
വറുത്ത നിലക്കടല - 2 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം അരിഞ്ഞത്
മസൂര്‍ ദാല്‍- 150 ഗ്രാം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ജീരകം - 1ടീസ്പുണ്‍
കടുക് - 1ടീസ്പൂണ്‍
ഉലുവ- 1ടീസ്പൂണ്‍
കറിവേപ്പില - 12 എണ്ണം
എണ്ണ - 2ടീസ്പൂണ്‍
വാളന്‍പുളി നീര് - 2ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

നേര്‍പ്പിച്ച വാളന്‍പുളി നീര് നാല് ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കുക. അതില്‍ കഷണങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ധാന്യം 200 മില്ലി വെള്ളത്തില്‍ ഇട്ട് നന്നായി വേവിക്കണം. വെന്തുകഴിയുന്വോള്‍ തീ കുറച്ചുവെക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും വാളന്‍പുളിവെള്ളവും പച്ചമുളകും നിലക്കടല എന്നിവയിട്ട് വീണ്ടും വേവിക്കുക. പരിപ്പ് വേകുന്നതുവരെ വേവിക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇടുക. കടുക് പൊട്ടി കഴിയുന്വോള്‍ ഉലുവ, ജീരകം എന്നിവയിടുക. നന്നായി മൂത്ത് കഴിയുന്വോള്‍ ഈ മിശ്രിതം പരിപ്പിന്റെ പാത്രത്തിലേക്ക്
ഇടുക. കുഴച്ചിട്ട് ചൂടോടെ കഴിക്കാവുന്നതാണ്.