ബംഗാളി ചെമ്മീന്‍ കറി

12 Feb, 2010

ചേരുവകകൾ


ചെമ്മീൻ - കാൽ കിലോ
സവാള ചെറുതായി അരിഞ്ഞത് - ഒരു മീഡിയം
ഇഞ്ചി - അരിഞ്ഞത് ഒരു ചെറിയ കഷണം
വെളുത്തുള്ളി - 3 എണ്ണം
കറിവേപ്പില - കുറച്ച്
പച്ചമുളക് - 2 എണ്ണം
തേങ്ങാ ചിരവിയത് - 2 സ്പൂൺ
മുളകുപൊടി - കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
കടുകെണ്ണ - കാല്‍ ടീസ്പൂണ്‍
എണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്നവിധം

ചെമ്മീന്‍ നല്ല വൃത്തിയായി കഴുകി വെള്ളം നന്നായി ഞെക്കി കളയുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് അതില്‍ ചിരകിയ തേങ്ങ വറുത്തെടുത്തെക്കുക. തേങ്ങാ തണുപ്പിക്കാന്‍ വെക്കുക. എന്നിട്ട് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിക്കുക എന്നിട്ട് അതിലേക്ക് കടുകെണ്ണ ഒഴിക്കണം. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി​ ഇളക്കുക. എന്നിട്ട് സവാള കറിവേപ്പില എന്നിവയും അതിലേക്കിടുക.
സവാള ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി ഇളക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയിട്ട് പത്ത് മിനിറ്റ് ചൂടാക്കുക. കഴുകി വൃത്തിയാക്കിവെച്ചിരിക്കുന്ന ചെമ്മീന്‍ അതിലേക്കിടുക. അതിനുമുന്വ് മിശ്രിതത്തില്‍ അല്പം വെള്ളം ഒഴികേണ്ടതാണ്. ചെമ്മീന്‍ നന്നായി വേവുന്നതുവരെ നന്നായി തീ കത്തിക്കുക. അരച്ചുവെച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേര്‍ക്കുക.