#വിപണി

വിദേശമദ്യത്തിന്റെ വില കൂടും

20 Jul, 2011

തിരുവനന്തപുരം: ബജറ്റിൽ ആറു ശതമാനം സെസ് ഏർപ്പെടുത്തിയതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ ഇന്ത്യൻ നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടും. ശരാശരി അഞ്ചു മുതല്‍ പത്തു രൂപ വരെയാണ് ഓരോ കുപ്പിയുടെയും വില വര്‍ധിക്കുക. ജനപ്രിയ ഇനങ്ങളുടെ വിലയില്‍ അഞ്ചു രൂപയുടെ വര്‍ധനവുണ്ടാകും.

ഇത്തവണ ടെണ്ടര്‍ നടപടികൾ പൂര്‍ത്തിയാകുന്നതിനു മുമ്പാണ് ബജറ്റ് അവതരിപ്പിച്ചതും സെസ് ഏര്‍പ്പെടുത്തിയതും. ടെണ്ടര്‍ കഴിഞ്ഞിട്ടേ സാധാരണ മദ്യത്തിന്റെ വില വര്‍ധിപ്പിക്കാറുള്ളു.