#വിശകലനം

ബ്രെയ്‌വിക്കിനെ സൃഷ്ടിച്ച ലോകം

04 Aug, 2011

ആൻഡേഴ്സ് ബേയ്റിങ് ബ്രെയ്‌വിക് ലണ്ടനിൽ ജനിച്ചത് മാർഗരറ്റ് താച്ചര്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായ വര്‍ഷമാണ്‌, റോണൾഡ് റെയ്ഗന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഒരുവര്‍ഷം മുന്‍പും.

ടെലിവിഷനുകളിലൂടെ സീരിയല്‍‌വല്‍ക്കരിക്കപ്പെട്ട ആദ്യ യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും കുവൈറ്റിലേക്ക് പടനയിക്കുമ്പോള്‍ അയാള്‍ക്ക് 11വയസായിരുന്നു. അമേരിക്കന്‍ പട്ടാളം ആ യുദ്ധത്തിനിട്ട ഓമനപ്പേര് ഓപ്പറേഷന്‍ ഡെസേട്ട് സ്റ്റോം എന്നും.

1980കള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അടയാളപ്പെടുത്തപ്പെട്ടത് തീവ്രമായ നവയാഥാസ്ഥിതികത്വത്തിന്റെ ഉയര്‍ച്ചയാലും, ട്രേഡ് യൂണിയനുകള്‍ക്ക് മേലുള്ള ആക്രമണങ്ങളാലുമാണ്‌. റെയ്ഗന്‍ വിമാനട്രാഫിക് കണ്ട്രോളര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; താച്ചര്‍ ബ്രിട്ടനിലെ ഖനിത്തൊഴിലാളികളുമായി പോരു തുറന്നു; റൂപ്പര്‍ട്ട് മര്‍ഡോക്ക് വാപ്പിംഗിലെ പത്രപ്രവര്‍ത്തക യൂണിയനുകളെ നശിപ്പിച്ചു. മുതലാളിത്തത്തിന്റെ അഭൗമമായ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്ന "ക്ഷേമപ്പണംപിടുങ്ങി"കളായ ഫെമിനിസ്റ്റുകള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഗേ-ലെസ്ബിയന്‍ സമൂഹങ്ങള്‍ക്കുമെതിരേ നടന്ന "സാംസ്കാരിക യുദ്ധങ്ങളു"ടെയും കാലമായിരുന്നു അത്.