#വിപണി

സ്വര്‍ണവില പവന് 20520

20 Aug, 2011

കൊച്ചി: സ്വർണവില പവന് 20,000 രൂപ കടന്നു. ഇന്നലെ രേഖപ്പെടുത്തിയത് പവന് 20,520 രൂപയാണ്. ഗ്രാമിന് 2565 രൂപയും. രാവിലെ 19,840 ആയിരുന്ന വില രണ്ട് പ്രാവശ്യമായാണ് വര്‍ധിച്ചത്. ആദ്യം 480 രൂപ വര്‍ധിച്ച് 20,320ഉം പിന്നീട് 200 രൂപ കൂടി 20,520 ഉം ആകുകയായിരുന്നു.

ഗ്രാമിന് യഥാക്രമം 85, 60 രൂപയാണ് വില കൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റിൽ സ്വര്‍ണത്തിന്റെ വില ട്രോയ് ഔൺസിന് 1865 ഡോളറാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1825 ഡോളറില്‍ ഇന്നലെ തുടങ്ങിയ വില 4 ഘട്ടങ്ങളിലായി കൂടുകയായിരുന്നു.