ബീഫ് വിന്താലു

12 Feb, 2010


    പോര്‍ച്ചുഗീസ് ശൈലിയിലുള്ള ബീഫ് വിന്താലു വെക്കുന്ന രീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ചേരുവകകള്‍

ബീഫ്             - ഒരു കിലോ
വെളിച്ചെണ്ണ         - രണ്ടു വലിയ സ്പൂണ്‍
കറിവേപ്പില        - രണ്ട് തണ്ട്
ഇഞ്ചി ചതച്ചത്        - ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്    - 12 അല്ലി
ചെറിയ ഉള്ളി ചതച്ചത്    - 100 ഗ്രാം
പച്ചമുളക് ചതച്ചത്        - അഞ്ച്
മഞ്ഞള്‍പൊടി        - ഒന്നര ചെറിയ സ്പൂണ്‍
മുളകുപൊടി        - രണ്ടു വലിയ സ്പൂണ്‍
പിരിയന്‍ മുളകുപൊടി        - ഒരു വലിയ സ്പൂണ്‍
കുരുമുളകുപൊടി        - ഒന്നര ചെറിയ സ്പൂണ്‍
ഗരം മസാലപ്പൊടി        - ഒന്നര ചെറിയ സ്പൂണ്‍
കടുക് പരിപ്പ്         - മൂന്ന് ചെറിയ സ്പൂണ്‍
കോക്കനട്ട് വിനിഗര്‍        - മൂന്ന് വലിയ സ്പൂണ്‍


തയ്യാറാക്കുന്നവിധം

ബീഫ് ചെറുതായി നുറുക്കി വൃത്തിയാക്കി അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്തു 20-30 മിനിറ്റ് മാരിനേറ്റ് ചെയ്യുക. മുളകുപൊടി, പിരിയന്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ മൂന്ന് വലിയ സ്പൂണ്‍ വിന്നാഗിരിയില്‍ കുഴച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ത്തു അരപ്പു പോലെ കുഴച്ചെടുക്കുക. പ്രഷര്‍ കുക്കറിലേക്കു വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പില, ചതച്ച ഇഞ്ചി, വെളിത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇളം ബ്രൌണ്‍ നിറമാകുന്വോള്‍ അതിലേക്കു കുഴച്ച അരപ്പു ചേര്‍ത്തു മൂക്കുന്വോള്‍ കടുകിന്റെ പരിപ്പുകൂടി ചേര്‍ക്കാം. ഇതിലേക്കു ഇറച്ചികഷണങ്ങളിട്ടു നന്നായി ഇളക്കി പാകത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്തശേഷം അടയ്ക്കുക. അഞ്ചാറുവിസില്‍ അടിച്ചതിനുശേഷം തീയണയ്ക്കുക. നനവില്ലാത്ത തവി ഉപയോഗിച്ചാല്‍ വിന്താലു മൂന്നു ദിവസം കേടുകൂടാതെ ഉപയോഗിക്കാം.

കടപ്പാട്: വനിത