#വെബ്

ഫെയ്സ് ബുക്ക് ഫെയ്സ് മാറുന്നു, പുതിയ ഫേസ് ടൈം ലൈന്‍

16 Dec, 2011

ഫെയ്സ് ബുക്കിന്റെ ഫെയ്സ് മാറുന്നു. മുഖവും കോലവും മാറി പുതിയ ഫേസിലേക്കു കടക്കുകയാണ് ഫെയ്സ് ബുക്ക്. ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കാണ് ഫെയ്‌സ്ബുക്ക് എന്നതിനാല്‍ ഈ അണിഞ്ഞൊരുങ്ങല്‍ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം സെ പ്തംബറിലാണ് പുതിയ രൂപത്തിലേക്കു കടക്കുന്ന കാര്യം ഫെയ്സ് ബുക്ക് പ്രഖ്യാപിച്ചിരുന്നത്. ടൈംലൈന്‍ എന്നതാണു പുതിയ മുഖത്തിന്റെ ഔദ്യോഗികപേര്. ഈ രൂപത്തിലേക്ക് ഏതാനും ദിവസങ്ങൾക്കകം ഫെയ്സ് ബുക്ക് മാറും. ഇതോടെ  80 കോടി പ്രൊഫൈലുകള്‍ പുതുമോടിയിലാകും.

ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി പങ്കിട്ടിട്ടുള്ള വീഡിയോകളും ഫോട്ടോകളും ലിങ്കുകളുമെല്ലാം ഇനി ഒറ്റ ക്ലിക്കില്‍ മുന്നിലെത്തും. ഈ രീതിയിലാണ് ടൈം ലൈന്‍ രൂപകല്പന.

പോസ്റ്റ് ചെയ്ത വീഡിയോ, ഏതാനും ദിവസം മാത്രം പ്രൊഫൈലില്‍ കിടക്കുന്ന നിലവിലെ അവസ്ഥയാണു മാറുന്നത്. പുതിയ പോസ്റ്റുകള്‍ വന്നാലും ഇനി പഴയ പോസ്റ്റുകള്‍ മാഞ്ഞുപോകില്ല.

ടൈംലൈന്‍ തുടങ്ങുന്ന വിവരം വ്യാഴാഴ്ച ബ്ലോഗ് പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. facebook.com/about/timeline നില്‍ കയറി ഉപഭോക്താക്കള്‍ക്ക് ടൈം ലൈന്‍ ആകാം. ഫെയ്സ് ബുക്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പു നല്കുകയും ചെയ്യുന്നുണ്ട്.